എ ബി സി സെന്‍റർ

തെരുവുനായ ശല്യത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ വയനാട്ടിൽ രണ്ടാമത്തെ എബിസി കേന്ദ്രം കൽപ്പറ്റ ബ്ലോക്കിന് കീഴിൽ  പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ   ശാസ്ത്രീയ വന്ധ്യംകരണവും പേവിഷ പ്രതിരോധ കുത്തിവയ്‌പ്പും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷൻ തിയേറ്റർ, പ്രീ-സർജറി മുറികൾ, പോസ്റ്റ് ഓപ്പറേറ്റീവ് ഷെൽട്ടർ, 84 കൂടുകൾ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടെയാണ് പടിഞ്ഞാറത്തറ എബിസി കേന്ദ്രം ഒരുക്കിയിരിക്കുന്നത്. നിർമാണത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് 97 ലക്ഷം രൂപയും മൃഗസംരക്ഷണ വകുപ്പ് 33 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 1.30 കോടി രൂപയാണ് ചെലവഴിച്ചത്. പ്രതിമാസം 200 നായകളെ വന്ധ്യംകരിക്കുന്ന തരത്തിലാണ് കേന്ദ്രത്തിന്‍റെ പ്രവർത്തനം ആസൂത്രണം ചെയ്‌തിരിക്കുന്നത്.