ബാണാസുര ഡാം

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിൽ ബാണാസുര മലനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ബാണാസുര സാഗർ അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള അണക്കെട്ടും (Earthen Dam) ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടുമാണ്.മണ്ണുകൊണ്ടുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും ഏഷ്യയിലെ രണ്ടാമത്തെ വലിയ അണക്കെട്ടും ആണ് ഇത്. വലിയ പാറകളും കല്ലുകളും മണ്ണുമാണ് ഇതിനായി ഉപയോഗിച്ചത്. 685 മീറ്റർ ആണ് ഈ അണക്കെട്ടിന്റെ നീളം. ബാണാസുര മലകൾക്കിടയിലായി 33 ലക്ഷം കുബിക് മീറ്റർ മണ്ണുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 190 കോടി രൂപയായിരുന്നു നിർമ്മാണച്ചിലവ്.

1979 ലാണ് ആദ്യ അണക്കെട്ട് പണിതീർന്നത്.  ഒരു ചെറിയ കനാലും അണക്കെട്ടും ചേർന്ന് ഇന്ത്യൻ ബാണാസുര സാഗർ പദ്ധതിയുടെ ഭാഗമായാണ് തുടക്കം. പ്രഥാന ലക്ഷ്യം കോഴിക്കോട് ഉള്ള കക്കയം അണക്കെട്ടിലേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാനായി ജലം എത്തിക്കുകയും ജലസേചനത്തിനു ഉപയോഗിക്കുക എന്നതുമായിരുന്നു.സഞ്ചാരികൾക്കായി തുറന്നു പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ ബോട്ടിംഗ്, കയാക്കിംഗ് തുടങ്ങിയ ജലവിനോദ സൗകര്യങ്ങൾ ലഭ്യമാണ്.

ബാണാസുര ഡാം