ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. ഇതിന്റെ ഉളളടക്കം അപൂർണമാണ്.
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

ബ്ലോക്ക് പഞ്ചായത്തിന്‍റെ സ്ഥിതി വിവരകണക്കുകള്‍
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലാണ് കല്‍പ്പറ്റ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. കോട്ടത്തറ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, വൈത്തിരി, മേപ്പാടി, മൂപ്പൈനാട്, മുട്ടില്‍ എന്നീ ഗ്രാമ പഞ്ചായത്തുകളാണ് കല്‍പ്പറ്റ ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്. കോട്ടത്തറ, വെങ്ങപ്പള്ളി, മുട്ടില്‍ നോര്‍ത്ത്, മുട്ടില്‍ സൗത്ത്, പൊഴുതന, അച്ചൂരാനം, തരിയോട്, കാവുമന്ദം, കോട്ടപ്പടി, വെള്ളാര്‍മല, മൂപ്പൈനാട്, തൃക്കൈപ്പറ്റ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന കല്‍പ്പറ്റ ബ്ലോക്കിന് 582.21 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. അതിരുകള്‍ വടക്ക് പനമരം ബ്ലോക്ക് കിഴക്ക് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്, തമിഴ്നാട്  സ്റ്റേറ്റ് തെക്ക് നിലമ്പൂര്‍ കൊടുവള്ളി ബ്ലോക്കുകളും, പടിഞ്ഞാറ് കുന്നുമ്മല്‍, പേരാമ്പ്ര ബ്ലോക്കുകളുമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ലക്കിടി എന്ന സ്ഥലം ഈ ബ്ലോക്കിലാണ്. ടൂറിസ്റ്റുകള്‍ക്ക് പറ്റിയ കാലാവസ്ഥയാണ് ഇവിടുത്തെ സമ്മര്‍ സീസണ്‍. ബ്ലോക്ക് പ്രദേശത്ത് ആദ്യകാലത്ത് പേരെടുത്ത് പറയാവുന്ന ഒരു കൃഷി നെല്ല് മാത്രമായിരുന്നു. 
സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ അടിവാരത്തില്‍ നിന്നും ഒമ്പത് ഹെയര്‍പിന്‍ വളവുകള്‍ കടന്നെത്തുന്നത് വയനാട് ജില്ലയിലെ കവാട പ്രദേശമായ വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ലക്കിടി എന്ന സ്ഥലത്താണ്. താമരശ്ശേരി മലമ്പാതക്ക് മുകളഇല്‍ സമുദ്ര നിരപ്പില്‍ നിന്നും 700 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലക്കിടി വയനാടിന്‍റെ പ്രവേശന കവാടമാണ്. ഇവിടെയുള്ള ചങ്ങലമരം വിനോദ സഞ്ചായരികളെ ആഘര്‍ഷിക്കുന്ന ഒന്നാണ്. കാപ്പിത്തോട്ടങ്ങളിലും, തേയിലത്തോട്ടങ്ങളിലും ജോലിയെടുക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നും തൊഴിലാളികള്‍ വന്നതോടെ വൈത്തിരിയുടെയും വയനാടിന്‍റെയും മുഖച്ഛായ മാറുകയായിരുന്നു.  ഒരു കാലത്ത് നിബിഡ വനങ്ങളും, കോടമഞ്ഞും, മഴയും അകമ്പടി സേവിക്കുന്ന താമരശ്ശേരി ചുരത്തിലൂടെ ലക്കിടിയില്‍ എത്തുമ്പോഴേക്കും കേട്ടറിവ് മാത്രമുള്ള ഒരു പുതിയ ലോകത്തിലേക്ക പ്രവേശിച്ച ആശ്ചര്യവും നാഴികകള്‍ പിന്നിടുമ്പോള്‍ വയനാടിന്‍റെ വഴിത്തിരിവില്‍ എത്തിയതായുള്ള അവബോധം പുരാതന കുടിയേറ്റക്കാരന് ഉണ്ടായിരുന്നിരിക്കണം. ഈ വഴിത്തിരിവ് ലോപിച്ചാണ് ഇന്നത്തെ വൈത്തിരി ഉണ്ടായതെന്നാണ് പഴമക്കാരുടെ അഭിപ്രായം. ഈ ബ്ലോക്കില്‍ ഏറ്റവും അവസാനം രൂപീകൃതമായ പഞ്ചായത്താണ് മൂപ്പൈനാട്